05:47am 27 November 2026
NEWS
യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ 19കാരിയും ജീവനൊടുക്കി


27/11/2026  04:28 AM IST
nila
യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ 19കാരിയും ജീവനൊടുക്കി

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ 19കാരിയെയും മരിച്ച നിലയിൽ കണ്ടെത്തി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെയാണ് പ്രദേശത്ത് രണ്ടുപേർ ജീവനൊടുക്കിയത്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെ ബുധനാഴ്ച അമൃതയെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയുടെ മൃതദേഹം കണ്ടെത്തിയത്.

വിജയ് വാസുവിന്റെ മരണത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് അമൃതയുടെ മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. വിജയിന്റെ സംസ്കാരം നടത്തി. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ വിജയ്. അമൃതയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉന്നതിയിലെ ശ്മശാനത്തിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img